നന്നമ്പ്ര കൊടിഞ്ഞിയില്‍ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു

തിരൂരങ്ങാടി ; നന്നമ്പ്ര കൊടിഞ്ഞിയില്‍ യുവാവ് വയലിലെ വെള്ളക്കെട്ടില്‍ വീണുമരിച്ചു. കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ കൊളത്തൂര്‍ (കണ്ടാത്ത്) അബ്ദുല്‍ കരീമിന്റെ മകന്‍ യാസിര്‍ (37) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെ വട്ടച്ചിറയിലേക്ക് പറമ്പിലേക്ക് ബന്ധുക്കളോടൊപ്പം കുറൂല്‍ വയലിലൂടെ പോകുമ്പോളാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

മാതാവ്; റുഖിയ
സഹോദരിമാര്‍: ഹാജറ, സുബൈദ

Share news
error: Content is protected !!
Scroll to Top