റെയിഡില്‍ പിടിച്ചെടുത്ത 20 ലക്ഷം രൂപയുടെ ഹാന്‍സ് മറിച്ചുവിറ്റു; കോട്ടക്കല്‍ സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

മലപ്പുറം; കോട്ടക്കല്‍ സ്‌റ്റേഷനില്‍ റെയിഡ് നടത്തി പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പൊലീസുകാര്‍ തന്നെ മറിച്ചുവിറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രന്‍, സജി അലക്‌സാണ്ടര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പാണ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങള്‍ക്കിടെ വാഹനം വിട്ടുനല്‍കി. അതോടൊപ്പം പിടിച്ചെടുത്ത ഹാന്‍സ് നിയമപ്രകരം നശിപ്പിക്കാനും തീരുമാനിച്ചു പക്ഷേ ഹാന്‍സ് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

പൊലീസുകാര്‍ ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ഒരു ഇടനിലക്കാരനുമായി സംസാരിച്ചിരുന്നന്നെ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത് തുടര്‍ന്നാണ് അറസ്റ്റ്.

 

 

Share news
error: Content is protected !!
Scroll to Top