കോഴിക്കോട്: ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ വ്യാഴാഴ്ച ഇഡി ചോദ്യം ചെയ്യും.
കൊച്ചിയിലെ ഓഫീസിലാണ് ചോദ്യംചെയ്യല്‍. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങളുടെ മകന്‍ മുന്‍ ഈന്‍ അലിയെ വെള്ളിയാഴ്ച തെളിവ് നല്‍കാനും വിളിപ്പിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് ഇഡി അന്വേഷണം. മുന്‍മന്ത്രി കെടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച് ഇഡി തെിവുകള്‍ ശേഖരിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




