തിരുവനന്തപുരം: മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൈകര്യം സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി ബിവറേജസ് കോര്‍പറേഷന്‍. www.ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം പണമടച്ച് ബുക്ക് ചെയ്യാനാകും.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന കോഡുമായി ഔട്ട്‌ലെറ്റിലെത്തിയാല്‍ ക്യൂവില്‍ നില്‍ക്കാതെ പ്രത്യേക കൗണ്ടറില്‍ നിന്നും മദ്യം ലഭിക്കും. ബുക്കിങ് സംബന്ധമായ പരാതികള്‍ ksbchelp@gmail.com ലോ 9946832100 എന്ന നമ്പരിലോ അറിയിക്കാം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




