തിരൂര്‍ : കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. കൂട്ടായി പള്ളിവളപ്പ് സ്വദേശി ഉനൈസിനെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടുപോയ ഉനൈസിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്ങിലും നടന്നില്ല. ഈ സമയത്ത് അവടെയുണ്ടായിരുന്ന വാടിക്കല്‍ സ്വദേശി തൗഫീഖ് നീന്തിചെന്ന് ഉനൈസിനെ കരക്കെത്തിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




