പരപ്പനങ്ങാടി: ഷൊര്‍ണ്ണൂര്‍ – കോഴിക്കോട് പാസഞ്ചറില്‍ നിന്നും പുറത്തേക്ക് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാറ്ററിങ് തൊഴിലാളിയായ രാജേഷി(25)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ഏഴര മണിയോടെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ഇയാളെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാളങ്ങള്‍ക്കിടയില്‍ വീണുകിടന്നതിനാല്‍ കുറച്ചുസമയം കഴിഞ്ഞാണ് യുവാവ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




