പരപ്പനങ്ങാടി : പരപ്പനങ്ങാടി പ്രസ്‌ക്ലബിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം മലബാര്‍ ഐടി അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റ് സിപി വല്‍സന്‍ അധ്യക്ഷം വഹിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സക്രട്ടറി സ്മിത അത്തോളി റിപ്പോര്‍ട്ടും ട്രഷറര്‍ ഹംസ കടവത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ എ അഹമ്മദുണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചുത്
പരപ്പനങ്ങാടിയിലെ പ്രദേശിക മാധ്യമരംഗത്ത് സജീവ സാനിധ്യമായ മാതൃഭൂമി ലേഖകനും, കവിയുമായ സിപി വല്‍സന് യാത്രയയപ്പ് നല്‍കി.
തുടര്‍ന്ന് പ്രസ്‌ഫോറം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ്-കുഞ്ഞുമോന്‍(സിറാജ്) വൈസ് പ്രസിഡന്റ്-ഇഖ്ബാല്‍ പാലത്തിങ്ങല്‍ (മംഗളം), സക്രട്ടറി- നൗഷാദ്(സുപ്രഭാതം) ജോ.സെക്രട്ടറി- പി.ടി മുഹമ്മദ് ജസീം(മാതൃഭൂമി), ട്രഷറര്‍ – എ.വി. ബാലകൃഷ്ണന്‍(ജന്മഭൂമി) .
യാത്രയയപ്പ് നല്‍കി
) .




