പരപ്പനങ്ങാടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടിയിലെ എരഞ്ഞിക്കുളം വൃത്തിയാക്കി. വാര്‍ഡ്കൗണ്‍സിലര്‍ അഷറഫ് ശിഫയുടെ നേതൃത്വത്തില്‍ എം എച്ച കോയ, പ്രേമദാസ്, സിറാജ്, വാവ, നവീന്‍, റാഫി. മനോഹരന്‍ തുടങ്ങിയവരാണ് കുളം വൃത്തിയാക്കിയത്. കുളത്തിലെ പായലാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്തത്. രണ്ടാംഘട്ടത്തില്‍ കുളത്തിലെ വെള്ളം വറ്റിച്ച് പൂര്‍ണമായും ജലം സമീപവാസികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



