
പരപ്പനങ്ങാടി :നഷ്ടപെട്ട മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു ഉടമസ്ഥന് തിരിച്ചു നല്‍കി പരപ്പനങ്ങാടി പോലീസ് മാതൃകയായി .ചെട്ടിപ്പടി നെടുവ കോവിലകം റോഡ് സ്വദേശി കാരാട്ട് ധീരജ് ന്റെ ഗാലക്സി A14 -5 G മോഡല്‍ മൊബൈല്‍ ഫോണ്‍ ആണ് നഷ്ടപെട്ടത് .ഈ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ കൊടുങ്ങലൂരില്‍ നിന്നുള്ള യാത്രക്കിടയില്‍ നരിപ്പറമ്പ് ഭാഗത്തു നിന്നാണ് മൊബൈല്‍ ഫോണ്‍ നഷ്ടമായത്. അന്നുതന്നെ മൊബൈല്‍ ഫോണ്‍ വിശദ വിവരങ്ങള്‍ സഹിതം പരപ്പനങ്ങാടി പോലീസില്‍ ധീരജ് പരാതിപ്പെട്ടിരുന്നു .
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനിടയില്‍ മൊബൈല്‍ ഓണ്‍ ചെയ്തതായി കണ്ടത്തുകയും ഫോണ്‍ ഉപയോഗിച്ച വ്യക്തിയെ കണ്ടെത്തുകയുമായിരുന്നു .പോലീസ് വിളിച്ചതനുസരിച്ചു ഫോണ്‍ ഉപയോഗിച്ച ചാവക്കാട് സ്വദേശിയായ വ്യക്തി പോലീസിന് അയച്ചു കൊടുക്കുകയായിരുന്നു .പിന്നീട് പോലീസ് യഥാര്‍ത്ഥ ഉടമസ്ഥനെ വിളിച്ചുവരുത്തി ഫോണ്‍ കൈമാറുകയായിരുന്നു .
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ആര് പരാതി നല്‍കിയാലും ആ പരാതി സ്വീകരിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ സി ഇ ഐ ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് പതിവെന്നും ,പിന്നീട് ആ മൊബൈല്‍ ആര് ഉപയോഗിച്ചാലും പോലീസിന് മെസേജ് ലഭിക്കുകയും നമ്പര്‍ ട്രേസ് ചെയ്തു ഉപയോഗിക്കുന്ന ആളെ കണ്ടെത്തുകയുമാണ് പതിവെന്നും പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു . ഒരിക്കലും കിട്ടില്ല എന്നുറപ്പാക്കിയ തന്റെ 23,000/ രൂപ വിലവരുന്ന പുതിയ മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടുന്നതിന് നടപടി സ്വീകരിച്ച പരപ്പനങ്ങാടി പോലീസിന് ധീരജ് നന്ദി പറഞ്ഞു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



