HIGHLIGHTS : Parappanangadi Nursery - Atathangadi Road in a deplorable condition; A petition was submitted to the Municipal Council Chairman
പരപ്പനങ്ങാടി: നഴ്‌സറി – അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഴ്‌സറി – അറ്റത്തങ്ങാടി റോഡ് കര്‍മ്മ സമിതി ഭാരവാഹികള്‍ നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്കടക്കം അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്.
റോഡ് ഉടന്‍ നന്നാക്കി ഇതിന് അറുതി വരുത്തണമെന്ന് ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.2025 മാര്‍ച്ചോട് കൂടി റോഡിന്റെ ദുരവസ്ഥ ക്ക് പരിഹാരം കാണുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
മൂസ ഹാജി കറുത്തേടത്ത്, ഹംസക്കുട്ടി നരിക്കോടന്‍, കൗണ്‍സിലര്‍ എന്‍.കെ.ജാഫറലി, കുട്ട്യാവ.ടി, മനാഫ് താനൂര്‍, ടി.പി.നഫീസു, യൂസഫ് കൈനിക്കര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു