ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ബൈക്ക് റാലി സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന ‘ഓറഞ്ച് ദ വേള്‍ഡ്’ കാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്തുനിന്നാരംഭിച്ച റാലി കിഴക്കേത്തലയില്‍ സമാപിച്ചു. അസി. കലക്ടര്‍ വി.എം ആര്യ ഫ്‌ലാഗ്ഓഫ് ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ. ആശാമോള്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എന്‍.പി ബിന്ദു സംസാരിച്ചു.

സമാപന ചടങ്ങ സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. മലപ്പുറം എസ്.ഐ നിജീഷ് മുഖ്യപ്രഭാഷണം നടത്തി. ശിശുസംരക്ഷണ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം ശ്രുതി എന്നിവര്‍ സംസാരിച്ചു. കെ. ആശാമോള്‍ സ്വാഗതവും കെ. ഷീബ നന്ദിയും പറഞ്ഞു. ആലത്തൂര്‍പടി പ്രിയദര്‍ശിനി കോളേജ് വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top