HIGHLIGHTS : Nayichetana 3.0 campaign begins in the district
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ ഭാഗമായി ദേശീയ വ്യാപകമായി നടത്തുന്ന മൂന്നാംഘട്ട ജെന്‍ഡര്‍ കാമ്പയിന്‍ ‘നയിചേതന 3.0’ക്ക് ജില്ലയില്‍ തുടക്കമായി. മലപ്പുറം മുനിസിപ്പല്‍ ഗസ്റ്റ്ഹൗസ് ഹാളില്‍ നടന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസി. കലക്ടര്‍ വി.എം ആര്യ നിര്‍വഹിച്ചു. കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം, ഉദ്യോഗസ്ഥരുടെ ജന്‍ഡര്‍ പ്രതിജ്ഞ, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്ക് പോഷ് ആക്ട് പരിശീലനം എന്നിവയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായുണ്ടായി.
ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, എ.ഡി.എം.സിമാരായ കെ. മുഹമ്മദ്, എം.പി അസ്ലം, ഇ. സനീറ, ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മലപ്പുറം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനുജ ദേവി, സ്നേഹിത പ്രവര്‍ത്തകര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന കാമ്പയിന്റെ ഓരോ ഘട്ടത്തിലും വിവിധ തലങ്ങളില്‍ ജെന്‍ഡര്‍ ക്വിസ്, നിയമപരിശീലന ക്വിസ്, സി.ഡി.എസ്തല ടോക് ഷോ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു