കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സിണ്ടിക്കേറ്റ് യോഗം

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം ഡിസംബർ രണ്ടിന് രാവിലെ പത്ത് മണിക്ക് സിണ്ടിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

അറബി വര്‍ത്താമനത്തിന്റെയും ഭാവിയുടെയും ഭാഷ-  ഫാത്തിമ ഇഗ്ബാരിയ

മാനവചരിത്രത്തില്‍ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അറബി ഭാഷ ഏറ്റവും പുരാതന ഭാഷകളില്‍ ഒന്നായിരിക്കെ തന്നെ വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷയാണെന്ന് ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ അറബി പഠനവകുപ്പും ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര അറബിക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  വിജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷയെന്ന പോലെ തന്നെ ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും ഭാഷയായും അറബി ഭാഷ ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധനേടുകയാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും കംപ്യൂട്ടര്‍ ലേണിംഗുമൊക്കെ അറബിഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സിൽ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം  വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അറബി പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സർവകലാശാലാ ഭാഷ ഡീന്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഫൗണ്ടര്‍ അബ്ദുല്‍ ഹാഫിസ് അല്‍ ഗാരി, ട്യുണീഷ്യയുടെ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ലത്തീഫ് ആബിദ്, പാരീസിലെ ലിയോണ്‍  സര്‍വകലാശാല ലക്ചറര്‍ ഇശ്‌റാക് ക്രോണ തുടങ്ങിയ വിദേശി പ്രതിനിധികള്‍ സംസാരിച്ചു. ഹംസതു സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ അബ്ദുല്‍ സലാം ഫൈസി അമാനത്ത്, സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. ആയിഷ സ്വപ്‌ന, എം.ഇ.എസ്. മമ്പാട് കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. നിസാമുദ്ധീന്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അറബി വകുപ്പ് മേധാവി ഡോ. യുസുഫ് നദ്-വി, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. ഇ.പി. ഇമ്പിച്ചിക്കോയ, മദ്രാസ് യൂണിവേര്‍സിറ്റി അറബിക്, പേര്‍ഷ്യന്‍, ഉറുദു വകുപ്പ് മേധാവി ഡോ. എ. ജാഹിര്‍ ഹുസൈന്‍, ഡോ. സി.എച്ച് ഇബ്രാഹീം കുട്ടി, സഈദ് അലി അരീക്കോട്, ഡോ. അലി നൗഫല്‍, ഡോ. ജി.പി. മുനീര്‍ എന്നിവരും സംസാരിച്ചു.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (PG – CCSS – 2021, 2022, 2023 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.സി.ജെ., എം.ടി.എ., മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 9 വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

രണ്ട്, നാല് സെമസ്റ്റർ ( 2020, 2021 പ്രവേശനം ) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ജൂലൈ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 9 വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ മൂന്നാം വർഷ (2020 പ്രവേശനം മുതൽ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 9 വരെയും 190/- രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇൻറ്റീരിയർ ഡിസൈൻ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2025 ജനുവരി 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top