
സ്വീഡനില്‍ വെച്ച് നടന്ന മത്സരത്തിലെ ടോപ് സ്‌കോററായി 2 ഗോള്‍ നേടി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീര്‍ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച്ചവെച്ചത്. 4-2 ന് ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നാണ് ഗോത്യിയ കപ്പ്.

ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ഫൈനലില്‍ രണ്ട് ഗോളുകള്‍ കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ് ഷഹീര്‍ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹജ്ജിയാരകത്ത് ബഷീര്‍ മുംതാസ് ദമ്പതികളുടെ മകനാണ്.
ഷഹീറിന്റെ കോച്ചും സ്‌പെഷ്യല്‍ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്‌നവും പിന്തുണയും ശഹീറിന്റെ ഈ നേട്ടത്തില്‍ ശക്തി പകര്‍ന്നു. ഷഹീറിനെ കൂടാതെ കേരളത്തില്‍ നിന്നും എറണാകുളം സ്വദേശി എബിന്‍ ജോസും കോട്ടയം സ്വദേശി ആരോമലും ടീമിലെ പ്രധാന താരങ്ങള്‍ ആയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



