
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ 2026 – 27 വാർഷിക പദ്ധതിയുടെ ഭാഗമായി വാർഷിക ബജറ്റ് അവതരിപ്പിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷമീം കിഴക്കിനിയകത്താണ് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ പി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു
ബജറ്റിൽ നഗരസഭ പുതിയ ബസ്റ്റാൻഡ് നിർമ്മാണം മൂന്നു കോടി,
നിലവിലുള്ള ബസ്റ്റാന്റിന്റെ കവാടം മറ്റും നിർമ്മാണത്തിനായി 20 ലക്ഷം, ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിനായി 50 ലക്ഷം,
ടേക്ക് എ ബ്രേക്ക് (വിശ്രമകേന്ദ്രങ്ങളും ആധുനിക ടോയ്ലറ്റുകളും) 50 ലക്ഷം ,
ജലാശയങ്ങളുടെ നവീകരണവും സംരക്ഷണവും ഒരുകോടി 40 ലക്ഷവും 10 ലക്ഷം രൂപ വേറെയും മാറ്റിവെച്ചിട്ടുണ്ട്,
ഗ്യാസ് ക്രിമറ്റോറിയം നിർമ്മാണം അതിനായി ഒരു കോടി, 30 ലക്ഷം
വയോജന ക്ലബ്ബും പ്രായമായവരുടെ ക്ഷേമവും 55 ലക്ഷം,
നഗരസഭയുടെ വിവിധ ഭാഗങ്ങളെ സിസിടിവി സ്ഥാപിക്കൽ 10 ലക്ഷം തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




