ഉപ്പിലിട്ടത്, അച്ചാറുകള്‍, സോഡാ ജ്യുസുകള്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി പരപ്പനങ്ങാടി നഗരസഭ

HIGHLIGHTS : Parappanangadi Municipality prepares to take strict action against those engaged in illegal trade

പരപ്പനങ്ങാടി:അനധികൃത കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍, ഉപ്പിലിട്ടത്, അച്ചാറുകള്‍, സോഡാ ജ്യുസുകള്‍ എന്നിവ നടത്തുന്നത് കര്‍ശന നിരോധനം ഏര്‍പ്പെടുത്താന്‍ പരപ്പനങ്ങാടി നഗരസഭ തീരുമാനിച്ചു.

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇന്ന് മുതല്‍ കര്‍ശന പരിശോധന
നടത്തി ഇത്തരം കച്ചവടം നടത്തുന്ന സ്ഥാപങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി നഗരസഭ പരിധിയില്‍ നോമ്പ് തുറയോട് അനുബന്ധിച്ചു അനധികൃതമായി നഗരസഭയുടെ അനുമതിയില്ലാതെയും ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍
വെള്ളം, ചൊരണ്ടി ഐസ്, കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ടത്, അച്ചാറുകള്‍ വ്യാപാരം നടത്തുന്ന സ്റ്റാളുകള്‍ നിരോധിചിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി സാഹിദ,
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ താഹിര്‍,
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി കെ സുഹറ ടീച്ചര്‍,
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു,
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ പി മുഹ്‌സിന,
സെക്രട്ടറി ബൈജു പുത്തലത്തൊടി, ക്ലീന്‍ സിറ്റി മേനേജര്‍ ജയചന്ദ്രന്‍,ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!