പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി, സംഘര്‍ഷം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും. കടുത്ത സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലാക്കില്ലെന്നാരോപിച്ച് പ്രതിപക്ഷം നടത്തിവന്ന സമരത്തിന്റെ ഭാഗമായി ഇന്നത്തെ കൗണ്‍സില്‍ യോഗവും തടസപ്പെട്ടു.

കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് ജനകീയ മുന്നണി അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായില്ല.

തുടര്‍ന്ന് സിപിഐഎം-ജനകീയ വികസനമുന്നണി പ്രവര്‍ത്തകര്‍ മീറ്റിംഗ് ഹാളിന് മുന്നില്‍ ഉപരോധം ആരംഭിച്ചു. ഇതെ തുടര്‍ന്ന് പോലീസ് അറസ്റ്റിന് ശ്രമിച്ചെങ്കിലും ഇവര്‍ അറസ്റ്റിന് വഴങ്ങിയില്ല. ഇത് സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ശക്തമായ വാക്കേറ്റത്തിന് ഇടയാക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.

Share news
error: Content is protected !!
Scroll to Top