ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 ലേക്ക് നീട്ടി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ദിലീപിനെ ഹാജരാക്കിയത്.

എന്തെങ്കിലും പരാതികളുണ്ടോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു ദിലീപിന്റെ മറുപടി. തുടര്‍ന്ന് മജിസ്ട്രേറ്റ് റിമാന്‍ഡ് നീട്ടുകയായിരുന്നു. അതിനിടെ ദിലീപ് സമര്‍പ്പിച്ച  ജാമ്യാപേക്ഷ വിധിപറയാനായി ഹൈക്കോടതി മാറ്റി.ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്.

Related Articles