പരപ്പനങ്ങാടി നഗരസഭ ബജറ്റ്; നിരാശാജനകമെന്ന് പ്രതിപക്ഷം

പരപ്പനങ്ങാടി:2025-26 വർഷത്തേക്ക് പരപ്പനങ്ങാടി നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണന്നും, പരപ്പനങ്ങാടിയുടെ വളർച്ചയ്ക്കാവശ്യമുള്ള യാതൊരു നിർദ്ദേശങ്ങളുമില്ലാത്തതാണെന്നും എൽഡിഎഫ് കൗൺസിലർമാർ .

പരപ്പനങ്ങാടിയിലെ നെടുവ വില്ലേജിലെ 12ൽ അധികം വാർഡുകളിൽ താമസിക്കുന്ന 4000 ത്തോളം കുടുംബങ്ങൾ മഴക്കാലത്ത് അനുഭവിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ യാതൊരു നടപടിയും ഈ ബജറ്റിലുമില്ല.

സ്ഥലസൗകര്യമില്ലാത്ത സ്റ്റേഡിയത്തിന് സ്ഥലം അക്വയർ ചെയ്യുന്നതിന് പകരം ഗാലറി പണിയാൻ 30 ലക്ഷം രൂപ വകയിരുത്തിയത് ഭരണസമിതിയുടെ വികലമായ കാഴ്ച്ചപ്പാടാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തി.

നെടുവ ഹൈസ്കൂൾ പ്ലസ്ടു ആക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ച് യാതൊരു പരാമർശവും ബജറ്റിലില്ല.

പ്രാദേശിക റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പരപ്പനങ്ങാടിയിൽ ശാസ്ത്രീയമായ ഡ്രൈനേജ് സിസ്റ്റമില്ലാത്തതിനാൽ മലിനജലം റോഡിൽ കെട്ടികിടക്കുകയാണ്.

മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ജില്ല ടൗൺ പ്ലാനറുടെ നേതൃത്വത്തിൽ 8 വർഷമായി നിരവധി തവണ പരപ്പനങ്ങാടിയിൽ വന്ന് സ്കെച്ചും പ്ലാനും തയ്യാറാക്കിയെങ്കിലും ഭരണ സമിതിയുടെ താല്പര്യമില്ലായ്മ മൂലം അത് കൗൺസിൽ യോഗത്തിൽ വെച്ച് പാസാക്കുന്നില്ലെന്നും പ്രതിപക്ഷം പറയുന്നു.

7 കിലോമീറ്റർ കടലും 14 കിലോമീറ്റർ പുഴയുമുള്ള പരപ്പനങ്ങാടിയിൽ നിരവധി ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ സാധ്യയുണ്ടായിട്ടും യാതൊന്നും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും എൽഡിഎഫ് കൗൺസിലർമാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top