പരപ്പനങ്ങാടിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കൈവശം വെക്കുന്നവര്‍ക്ക് പിഴ

പരപ്പനങ്ങാടിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു .ജനുവരി ഒന്നുമുതല്‍ നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്പന നടത്തുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പരപ്പനങ്ങാടി നഗരസഭ. ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നു.

ഇതിന്റെ് മുന്നോടിയായി നഗരസഭ വ്യാപാര സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

നഗരസഭ കൗണ്‍സിലിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോക്കും അംഗീകാരം ലഭിച്ചിട്ടുണ്ട് ഇതില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top