Section

malabari-logo-mobile

വേങ്ങരയില്‍ തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

HIGHLIGHTS : വേങ്ങര;ഇതരസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി അയാളുടെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയിലായി. വേങ്ങര കൂരിയാട് മനാട്ട് മ...

വേങ്ങര;ഇതരസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി അയാളുടെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയിലായി. വേങ്ങര കൂരിയാട് മനാട്ട് മുഹമ്മദ് കുട്ടി (44), കുറ്റൂര് പാക്കടപ്പുറായ ചോലക്കല്‍ മുനീര്‍ (30) എന്നിവരാണ് പിടിയിലായത്.

ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്ങരയിലും പരിസരങ്ങളിലും ജോലി ചെയ്തുവന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ ഗോവിന്ദ കുമാറിനെ മുഹമ്മദ് കുട്ടിയും മുനീറും മറ്റു രണ്ടുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന വേങ്ങര ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള താമസ സ്ഥലത്ത് നിന്നാണ് ജോലിചെയ്ത് ഇടപാട് തീര്‍ക്കാന്‍ എന്ന് പറഞ്ഞു രാത്രി ഏഴുമണിയോടെ ഇവര്‍ കാറില്‍കയറ്റി തട്ടിക്കൊണ്ടുപോയത്. പിന്നീട് കൂരിയാട് പാലത്ത് വെച്ച് കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം കൈവശമുണ്ടായിരുന്ന 19,500 രൂപയും മൊബൈല്‍ഫോണും കവര്‍ന്നെടുക്കുകയായിരുന്നു. സംഭവത്തില്‍ ഗോവിന്ദ കുമാറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

കേസിലെ മറ്റുരണ്ട് പ്രതികളെ പിടികൂടിയിട്ടില്ല. പിടിയിലായ മുനീര്‍ മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി ചെന്നൈയില്‍ വെച്ചാണ് പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വേങ്ങര എസ്‌ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!