വട്ടപ്പാറയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു;ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ സ്പിരിറ്റ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ കൃഷ്ണ റെഡ്ഡിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വളാഞ്ചെരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ നന്നും തൃശൂര്‍ പുതുക്കോടുള്ള കെ സി ഡിസ്റ്റിലറിയിലേക്ക് 25000 ലിറ്റര്‍ സ്പിരിറ്റുമായി പോയ ടാങ്കറാണ് ഇന്ന് പുലര്‍ച്ചെ 2.50 ഓടെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു.മറിഞ്ഞ ടാങ്കറില്‍ ചോര്‍ച്ച വന്നതിനാല്‍ സിപിരിറ്റ് പൂര്‍ണമായും ഒഴുകിപ്പോയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗ്സ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

വാഹനത്തിന്റെ കംപാര്‍ടുമെന്റ് ടോപ്പ് അപകടത്തില്‍ ഇളകിമാറിയതിനാല്‍ വലിയ ശക്തിയോടെ സ്പിരിറ്റ് പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇതോടെ ഫയര്‍ഫോഴ്‌സ് സ്പിരിറ്റിനൊപ്പം വെള്ളവും ഒഴുക്കി അപകടം ഒഴിവാക്കുകയായിരുന്നു. അപകടം പുലര്‍ച്ചെയായതിനാലും വാഹനങ്ങള്‍ കുറവായിരുന്നതിനാലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആറുമണിയോടെ ക്രൈയിന്‍ ഉപയോഗിച്ച് മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്തി കാവും പുറത്തേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top