പരപ്പനങ്ങാടിയില്‍ മോട്ടോര്‍ സൈക്കിള്‍ സര്‍വ്വീസ് കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി ഉടമസ്ഥന് നേരെ ആക്രമണം

untitled-1-copyപരപ്പനങ്ങാടി: താനൂര്‍ റോഡിലെ മോട്ടോര്‍ സൈക്കിള്‍ സര്‍വ്വീസ് കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി ഉടമസ്ഥന് നേരെ ആക്രമണം. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ഷോപ്പിലേക്ക് അതിക്രമിച്ച് കയറിയ രണ്ടുപേര്‍ ഇരുമ്പ് ഉപകരണം ഉപയോഗിച്ച് ഉടമയായ പ്രവീണ്‍ തോട്ടത്തിലിനെ ആക്രമിച്ചത്. മുഖത്തും കാലിനും പരിക്കേറ്റ ഇദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ റിപ്പയറിംഗിനായി കൊണ്ടുവന്ന മറ്റ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

രാഷ്ട്രദീപിക റിപ്പോര്‍ട്ടറും കേരളപത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമാണ് പ്രവീണ്‍ തോട്ടത്തില്‍.

Share news
error: Content is protected !!
Scroll to Top