Section

malabari-logo-mobile

കർഷകരെ കണ്ണീരു കുടിപ്പിച്ചത് യു ഡി എഫ്  സർക്കാറെന്ന്   കൃഷി മന്ത്രി.   

HIGHLIGHTS : പരപ്പനങ്ങാടി: കേര കർഷകരെയും നെൽ കർഷകരെയും ഭരണപരമായ കെടുകാര്യസ്ഥത മൂലം യു ഡി എഫ് സർക്കാർ കണ്ണീരു കുടിപ്പിച്ചെന്നും മൂന്നു മാസത്തിനകം കർഷകർക്കുള്ള ക...

parappanangadi copyപരപ്പനങ്ങാടി:  കേര കർഷകരെയും നെൽ കർഷകരെയും ഭരണപരമായ കെടുകാര്യസ്ഥത മൂലം യു ഡി എഫ് സർക്കാർ കണ്ണീരു കുടിപ്പിച്ചെന്നും മൂന്നു മാസത്തിനകം കർഷകർക്കുള്ള കുടിശിക കൊടുത്തു തീർക്കുമെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ പരപ്പനങ്ങാടി യിൽ പ്രസ്താവിച്ചു.  പരപ്പനങ്ങാടിയിൽ മന്ത്രി മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു. യു ഡി എഫ് സർക്കാറിന്റെ കാലത്ത് കൃഷി വകുപ്പിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിച്ച് വരികയാണെന്നും ശിക്ഷാ നടപടി ഉദ്യാഗ തലത്തിൽ പരിമിത പെടുകയില്ലന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ വ്യക്തികൾ കൃഷി ചെയ്യാൻ മടിച്ചു തരിശായിക്കിടന്ന ഭൂമി അവരുടെ ഉടമസ്ഥാവകാശം നില നിറുത്തി കൊണ്ടു തന്നെ സർക്കാർ ഏറ്റെടുത്ത് കൃഷി ചെയ്യുമെന്നും ഇതിനകം നാഫെഡുമായി നാലു തവണ താൻ നടത്തിയ  ചർച്ചയിൽ ഏറെ പുരോഗതിയുണ്ടായതായും കേര കർഷകർക്ക് നല്ല വില നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണന്നും തേങ്ങക്ക് വില കൂടിയ സമയത്ത്  തേങ്ങാ സംഭരണത്തെ കുറിച്ച് സംസാരിക്കാൻ മാധ്യമങ്ങളുൾപ്പടെ ആരുടെ ഭാഗത്ത് നിന്നും ഒരു ശബ്ദവുമുണ്ടായില്ലന്നും മന്ത്രി പറഞ്ഞു.   കൺസ്യൂമർ ഫെഡും  സിവിൽ സപ്ലൈസും വെളിച്ചെണ്ണയുടെ വിപണി സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ കേര കർഷകർക്ക് പ്രതീക്ഷയുടെ നാളുകളാണന്നും മന്ത്രി ശുഭാപ്തി കൊണ്ടു. നീരയുടെ ഉല്പാദനവും നാളികേര ഉപ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങും സജീവമാക്കാൻ തീരുമാനിച്ചതായും യു ഡി എഫ് സർക്കാർ മൂന്നു കോടി രൂപ ചെലവഴിച്ച് നിർമാണം നടത്തി കേമമായി ഉൽഘാടനം ചെയ്ത നാളികേര വൈവിധ്യ ഉല്പന്നങ്ങൾക്കായുള്ള അഗ്രോ പാർക്ക് ഒരാഴ്ച പോലും പ്രവർത്തിച്ചില്ലന്നും മന്ത്രി കുറ്റപെടുത്തി .

sameeksha-malabarinews

കാർഷിക രംഗത്തെ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് ശരിയാക്കാനാവില്ലന്നും എന്നാൽ സമയമെടുത്ത് എല്ലാം ശരിയാക്കുമെന്നും മന്ത്രി വിശദമാക്കി.    ജനകീയ വികസന മുന്നണി യുടെ . ചെയർമാൻ നിയാസ് പുളിക്കലകത്ത്, കൺവീനർ ടി. കാർത്തികേയൻ, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീർ,  സി എച്ച് വിചാര വേദി അദ്ധ്വക്ഷൻ  യാക്കൂബ് കെ ആലുങ്ങൽ,  സി പി എം നേതാക്കളായ ഇബ്റാഹീം കുട്ടി,  പാലക്കണ്ടി വേലായുധൻ, സി. കെ ബാലൻ, ഐ എൻ എൽ മണ്ഡലം അദ്ധ്യക്ഷൻ തേനത് സെയ്തുമുഹമദ്,  നഗരസഭ പ്രതിപക്ഷ ലീഡർ ദേവൻ ആലുങ്ങൽ, നഗരസഭ കൗൺസിലർമാരായ ഹനീഫ കൊടപാളി, അശറഫ് ശിഫ, കെ സി നാസർ,  തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു്  . വെൽഫെയർ പാർട്ടി മണ്ഡലം  വക്താവും കേര കർഷക പ്രക്ഷോഭ സമിതി ചെയർമാനുമായ വി – അബ്ദുൽ ഖാദിർ ഹാജി യുടെ നേതൃത്വ ത്തിൽ കേര കർഷകർ മന്ത്രിക്ക് നിവേദനം നൽകി.   ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചെറമംഗലത്തെ കേര നഴ്സറിയിൽ മന്ത്രി മിന്നൽ പരിശോധന നടത്തി. കൃഷി ഓഫീസർ പ്രസന്നനുമായും ജീവനക്കാരുമായും സംസാരിച്ച മന്ത്രി വിത്തുപ്പാദന കേന്ദ്രത്തിന്റെ പരിമിതികൾ ചോദിച്ചറിയുകയും കൊപ്ര ഡയർ സന്ദർശിക്കുകയും ചെയ്തു.   കേരഫെഡ് ചെയർമാൻ അഡ്വ. ബിനു മന്ത്രി യെ അനുഗമിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!