പരപ്പനങ്ങാടിയില്‍ കടലാക്രമണത്തില്‍ വള്ളം തകര്‍ന്ന് മത്സ്യതൊഴിലാളി മരിച്ചു

പരപ്പനങ്ങാടി :കടലാക്രമണത്തില്‍ വള്ളം തകര്‍ന്ന് മത്സ്യതൊഴിലാളി മരിച്ചു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വിക്കിരിയൻ കാസ്മിക്കുട്ടി (60 )യാണ് ചെറുവള്ളവുമായി തനിച്ച് മത്സ്യ ബന്ധനത്തിനിറങ്ങവെ തീരക്കടലിൽ പൊടുന്നനെ അനുഭവപ്പെട്ട കടൽക്ഷോഭത്തിൽ അകപെട്ടത്. ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.

അപകടം നടന്ന ഉടന്‍തന്നെ  മറ്റു വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.

ഭാര്യ കുഞ്ഞിമോൾ. മക്കൾ റിയാസ്. നൗഫൽ, ജലീൽ . നജാഫ്, മൻസൂർ: ജുബൈരിയത്ത്. മരുമക്കൾ: ഹസീന. മാരിയത്ത്. സുനീറ. സുഫിയാനത്ത്, അഫ്സീറ. ആബിദ്

Share news
error: Content is protected !!
Scroll to Top