Section

malabari-logo-mobile

ലോക്ക്ഡൗണ്‍ ലംഘിച്ചു: പരപ്പനങ്ങാടിയില്‍ 12 ബൈക്കുകള്‍ പിടിച്ചെടുത്തു; 123 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : Lockdown violated: 12 bikes seized in Parappanangadi; Case against 123 people

പരപ്പനങ്ങാടി : ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി ബൈക്കില്‍ പുറത്തിറങ്ങിയവര്‍ക്ക് പരപ്പനങ്ങാടി പോലീസ് പിടികൂടി. 12 ബൈക്കുകള്‍ പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 123 പേര്‍ക്കെതിരെ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 5 സ്ഥലങ്ങളിലായി ബാരിക്കേഡ് ഉപയോഗിച്ച് വാഹന പരിശോധന ഇന്ന് നടത്തിയിരുന്നു. 123 പേരുടെയും പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ വള്ളിക്കുന്ന് പഞ്ചായത്തും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും കണ്ടെയ്ന്‍മെന്റ് സോണാണ്. കണ്ടെയ്ന്‍മെന്റ് സോണിലെ നിര്‍ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് പുറകിലെ വാതിലുകളില്‍ കൂടിയും മുന്‍വശം ഷട്ടര്‍ ഉയര്‍ത്തി കസ്റ്റമേഴ്‌സിനെ കയറ്റിയ ശേഷം ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തിയ 3 തുണിക്കടകള്‍ക്കെതിരെ ഇന്നലെ പരപ്പനങ്ങാടിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

sameeksha-malabarinews

ഈ മാസം ഇതേവരെ 1246 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോം ക്വാറന്‍ന്റെനില്‍ ഇരിക്കുന്നയാളുകളെയും പ്രത്യേകം നിരീക്ഷിക്കുന്നതിനായി പോലീസുദ്യോഗസ്ഥര്‍ മഫ്തിയില്‍ പെട്രോളിംഗ് ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ വാഹന പരിശോധനയും ലോക്ക്ഡൗണ്‍ വയലേഷനുകളുടെ പരിശോധനയും നടത്തുമെന്ന് പരപ്പനങ്ങാടി Cl ഹണി കെ.ദാസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!