പരപ്പനങ്ങാടി; ബൈക്കില്‍ വില്‍പ്പന നടത്തവെ യുവാവ് എക്‌സൈസ് പിടിയില്‍. പരപ്പനങ്ങാടി അട്ടക്കുളങ്ങര സ്വദേശി പുന്നപ്പാടം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ ആണ് പിടിയിലായത്. ഇയാളുടെ ബൈക്കില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 17.500 ലിറ്റര്‍ മദ്യം പിടിച്ചടുത്തു. 35 കുപ്പി മദ്യമാണ് ഉണ്ടായിരുന്നത്. പരപ്പനങ്ങാടി അയ്യപ്പന്‍ കാവ് പാറയില്‍ റോഡില്‍ ആവിശ്യക്കാരെ കാത്ത് നില്‍ക്കുമ്പോളാണ് ് ഇയാള്‍ പരപ്പനങ്ങാടി റേഞ്ച് എക്‌സൈസിന്റെ പിടിയിലാകുന്നത്.
പരപ്പനങ്ങാടിയില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ച് വ്യാപകമായി മദ്യവില്‍പ്പന നടത്തുക്കുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ നിരീക്ഷണത്തിലായിരുന്നു.
പരപ്പനങ്ങാടി റെയിഞ്ചിലെ പ്രീവന്റീവ് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഐബി പ്രീവന്റീവ് ഓഫീസര്‍ ലതീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍, ലിഷ, സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍,ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. പരപ്പനങ്ങാടി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു



