പരപ്പനങ്ങാടി: ഓട്ടോയില്‍ മദ്യം കടത്തിയ യുവാവ് ചിറമംഗലത്ത് വെച്ച് എക്‌സെസ് പിടിയിലായിയ പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി ചക്കുങ്ങല്‍ നന്ദകുമാര്‍ ആണ് പിടിയിലായത്’
ചുടല പറമ്പ്, ചിറമംഗലം ഭാഗങ്ങളില്‍ വ്യാപകമായി പകല്‍ സമയങ്ങളിലടക്കം മദ്യവില്‍പ്പന നടക്കുന്നുണ്ടന്ന എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ മദ്യം ക്ടത്താന്‍ ഉപയോഗിച്ച കെഎല്‍ 10 എന്‍ 988 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 9 കുപ്പി മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഒഫീസര്‍ പ്രമോദ് ദാസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുരളീധരന്‍, എ.കെ.പ്രകാശന്‍, നിധിന്‍ ചോമാരി ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




