പത്തനംതിട്ടയില്‍ 2 വയസുകാരി ഐസലോഷന്‍ വാര്‍ഡില്‍;പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ 2 പേര്‍ക്ക് പ്രത്യേക ക്രമീകരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടുവയസ്സുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പത്തനംതിട്ടയില്‍ കൊറോണ രേഗം സ്ഥിരീകരിച്ച ആളുകളുമായി ഇടപഴകിയ കുട്ടിയെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. നിലവില്‍ അഞ്ചുപേരാണ് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ എഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കുന്നത് ഇന്നത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും. 4 സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.

Share news
error: Content is protected !!
Scroll to Top