നടിയെ ആക്രമിച്ച കേസ്:ബിന്ദു പണിക്കരും മൊഴിമാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ബിന്ദു പണിക്കരും മൊഴിമാറ്റി. കൊച്ചിയില്‍ ഇന്ന് വിചാരണയ്ക്കിടെയാണ് സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴിമാറ്റിയത്. ഈ കേസില്‍ മലയാള സിനിമ രംഗത്തു നിന്നും രണ്ടാമത്തെ ആളാണ് കോടതിയില്‍ മൊഴി മാറ്റിപ്പറയുന്നത്. നേരത്തെ നടന്‍ ഇടവേള ബാബുവും മൊഴിമാറ്റിയിരുന്നു.

ഇതെ തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൊഴിമാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.

Share news
error: Content is protected !!
Scroll to Top