Section

malabari-logo-mobile

കൊറോണ;ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക്: വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെമുതല്‍ അവധി

HIGHLIGHTS : ദോഹ: ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നി...

ദോഹ: ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.

sameeksha-malabarinews

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്,നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കും ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

ഖത്തറില്‍ ഇതുവരെ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളെ മുതല്‍ ഖത്തറിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. അടുത്ത അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് അടച്ചിടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!