മലപ്പുറം സ്വദേശി ബസ് യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: ബസ് യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം പുത്തൂര്‍ പളളിക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് (51) ആണ് യാത്രയ്ക്കിടെ ബസ്സില്‍വെച്ച് മരണപെട്ടത്. ഇന്നലെ രാത്രി കോഴിക്കോട് നിന്നും ബങ്കളൂരുവിലേക്ക് വരുന്ന ഒരു സ്വകാര്യ ബസ്സില്‍വെച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ധേഹം മരണപെട്ടത്.

സ്ലീപര്‍കോച്ചിന്റെ സിംഗ്ള്‍ ബര്‍ത്തിലായിരുന്നതിനാല്‍ മരണവിവരം
മറ്റുളള യാത്രക്കാര്‍ ആരും അറിഞ്ഞില്ല. കാലത്ത് ഇദ്ധേഹം ഉണരാതത്ത് ശ്രദ്ധയില്‍പെട്ട ബസ്സ് ജീവനക്കാരാണ് മരണവിവരം ബെങ്കളൂരു കെ എം സി സിയെ അറിയിക്കുന്നത്. മൃതദേഹം ഇപ്പോള്‍ വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധുക്കള്‍ നാട്ടില്‍നിന്നും പുറപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top