പരപ്പനങ്ങാടി:ഉള്ളണം ക്ഷീരോത്പാദക സഹകരണ സംഘത്തെ കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംഘം ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘം വളരെ കൃത്യതയോടെ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും, വ്യക്തിപരവും രാഷ്ട്രീയപരവുമായ പകപോക്കലുകളാണ് ഇതിന് പിന്നിലെന്നും ഇവര്‍ പറഞ്ഞു. നിരന്തരമായി ഇവരുടെ സംഘത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
യു സി മുഹമ്മദ്കോയ, വി സി ജൈസല്‍, കെ മുഹമ്മദ്കുട്ടി, ദിവ്യകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഉള്ളണം ക്ഷീരസംഘത്തില്‍ അഴിമതി ആരോപണവുമായി നേരത്തെ ക്ഷീരസഹകരണസംഘം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.




