പരപ്പനങ്ങാടി: ധാര്‍മിക വിദ്യാര്‍ഥിത്വത്തിനു നവോഥാനത്തിന്റെ സുവര്‍ണ്ണശോഭ എന്ന പ്രമേയത്തില്‍ ഡിസംബറില്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ വെച്ച് നടക്കാനിരിക്കുന്ന എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റസ് മൂവ്മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം ‘ഹൈസെക്ക്’ ശനിയാഴ്ച്ച പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ വെച്ച് തുടക്കം കുറിക്കും.
വിദ്യാര്‍ത്ഥികളില്‍ സദാചാര മൂല്യങ്ങള്‍ സുസ്ഥിരപ്പെടുത്തുന്നതിനും അക്രമങ്ങളോടും അധാര്‍മികതകളോടും രാജിയാവാതെ മതവര്‍ഗീയതകളെ ചെറുക്കാനും രാജ്യത്തിന്റെ പുരോഗതിക്ക് മുന്നില്‍ നില്‍ക്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുകയെന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന അധ്യക്ഷന്‍ ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. പി കെ അബ്ദുറബ്ബ് എം എല്‍ എ വിശിഷ്ടാഥിതിയാവും. കെ എന്‍ എം ജില്ലാ ചെയര്‍മാന്‍ ഡോ. പി പി മുഹമ്മദ്, ജില്ലാ കണ്‍വീനര്‍ എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍ , വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി മുന്‍ഷി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് നജീബ് പുത്തൂര്‍പ്പള്ളിക്കല്‍ എന്നിവരും വിവിധ പഠന സെഷനുകളിലായി ഉനൈസ് പാപ്പിനിശ്ശേരി, അലിഷാക്കിര്‍ മുണ്ടേരി, ഷെരീഫ് മേലേതില്‍, ഫിലിപ്പ് മമ്പാട്, നസീറുദ്ധീന്‍ റഹ്മാനി, സൈഫുദ്ധീന്‍ സ്വലാഹി, ഷുക്കൂര്‍ സ്വലാഹി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് കുട്ടി മുന്‍ഷി,യാസിര്‍ സ്വലാഹി പറപ്പൂര്‍,
,ഷഫീഖ് ഹസ്സന്‍,നൗഷാദ് ചോനാരി, മുഹമ്മദ് അദീബ് പരപ്പനങ്ങാടി,മിസ്ഹബ്,ജസീല്‍ കൂരിയാടന്‍ തുടങ്ങിയവന്‍ സംബന്ധിച്ചു.




