വി.ഇ.ഒ പരീക്ഷാ കോച്ചിംഗ് ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷക്കുള്ള പരിശീലന പരിപാടി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സുനിത എസ്. വര്‍മ്മ ഉദ്ഘാടനം ചെയ്തു. ബ്യൂറോ ചീഫ് ഡോ.സി.സി.ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍.വി.സമീറ, ഡോ.ഇ.അബ്ദുല്‍ മജീദ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഒ.മുഹമ്മദലി, പി.ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു. മുമ്പ് നടന്ന പരിശീലനങ്ങളില്‍ പങ്കെടുത്ത് പി.എസ്.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീജിത്, മുനീര്‍, റാഫി എന്നിവരെ ആദരിച്ചു. വി.ഇ.ഒ പരീക്ഷാ പരിശീലനം ഒരു മാസം നീണ്ടുനില്‍ക്കും.

Share news
error: Content is protected !!
Scroll to Top