Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ആര്യാടന്‍ : കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പിന് നേരെ ഒളിയമ്പ്

HIGHLIGHTS : പരപ്പനങ്ങാടിക്ക് അനുവദിച്ച ഫിഷിങ്ങ് ഹാര്‍ബര്‍ ശാസ്ത്ര പഠനങ്ങറ്#ക്ക് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തീരുമാനിച്ച സ്ഥലത്ത് തന്നെ നിര്‍മ്മാണം തുടങ്ങുമ...

aryadan parappanangadiപരപ്പനങ്ങാടി :പരപ്പനങ്ങാടിക്ക് അനുവദിച്ച ഫിഷിങ്ങ് ഹാര്‍ബര്‍ ശാസ്ത്ര പഠനങ്ങറ്#ക്ക് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തീരുമാനിച്ച സ്ഥലത്ത് തന്നെ നിര്‍മ്മാണം  തുടങ്ങുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി് ചെട്ടിപ്പടിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹാര്‍ബറിന്റെ ബോറിങ്ങ് പ്രവര്‍ത്തി നടന്ന അങ്ങാടി കടപ്പുറത്ത് തന്നെ ഹാര്‍ബര്‍ കൊണ്ടുവരുമെന്ന സൂചനയാണ് മന്ത്രി സംസാരിക്കുന്നതിനെിടെ നടത്തിയത്. പഠനം നടത്തിയ ശാസ്ത്രഞ്ജന്‍മാരെ ചോദ്യം ചെയ്യാനുള്ള നീക്കം രോഗികള്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്ന പ്രവണതക്ക് സമമാണെന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്.

sameeksha-malabarinews

ചാപ്പപ്പടിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ബോറിങ്ങ് നടന്ന അങ്ങാടിയില്‍ ഹാര്‍ബറിന്റെ പണി തുടങ്ങില്ലെന്നും ചാപ്പപ്പടിയെക്കൂടി ഉള്‍പ്പെടുത്തി പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി ഉറപ്പു നല്‍കിയിരുന്നു. ഇതിനെതിരെയായിരുന്നു ആര്യാടന്റെ ഒളിയമ്പ്.

ചടങ്ങില്‍ എന്‍പി ഹംസക്കോയ അധ്യക്ഷം വഹിച്ചു. കോണ്‍ഗ്രസ്സ് ജില്ല ട്രഷറര്‍ എംഎന്‍ കുഞ്ഞഹമ്മദാജി.. ജില്ലാ പഞ്ചായത്തംഗം എകെ അബ്ദുറഹ്മാന്‍, അച്ചമ്പാട്ട് കുഞ്ഞാലി, കെ പി ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!