പരപ്പനങ്ങാടിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം:ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ മാര്‍ച്ച് മാസത്തില്‍ ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. 2020 മാര്‍ച്ച് 27നായിരുന്നു സംഭവം. ഭര്‍ത്താവ് പരപ്പനങ്ങാടി കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഭര്‍ത്താവിന്റ പിതാവ് മുഹമ്മദ് ബാപ്പു എന്നിവരാണ് അറസ്റ്റിലായത്.

വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങല്‍ സൈതലവിയുടെ മകള്‍ ഷൗഖിന്‍(31)ആണ് പൊള്ളലേറ്റ് മരിച്ചത്. ഇതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top