Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: സിപിഎം പോലീസിനെതിരെ പരസ്യപ്രക്ഷോഭത്തിലേക്ക്

HIGHLIGHTS : പരപ്പനങ്ങാടി : ഒട്ടുമ്മലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റസംഭവത്തില്‍ ഇതുവരെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിപിഎം

പരപ്പനങ്ങാടി : ഒട്ടുമ്മലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റസംഭവത്തില്‍ ഇതുവരെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിപിഎം പരസ്യപ്രക്ഷോഭത്തിനൊരുങ്ങുന്നതായി സൂചന. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വം ആലോചിക്കുന്നു. എന്നാല്‍ ജില്ലാ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പരപ്പനങ്ങാടി പോലീസിന് കഴിയാത്തതാണ് സിപിഎം അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 17ാംതിയ്യതി ശനിയാഴ്ച പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകരായ കുന്നുമ്മല്‍ അസൈനാര്‍, സഹോദരന്‍ മുനീര്‍ എന്നിവരെ ഒരു സംഘം ആക്രമിച്ചത്. ആയുധങ്ങളുമായി ആക്രമണം നടത്തിയ സംഘം അസൈനാരിന്റെ കാലിന് വെട്ടുകയായിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഈ ആക്രമണം നടക്കുന്നതിന് മുമ്പുതന്നെ ഇവിടെ ചെറിയരീതിയിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. ഇരുഭാഗത്തേയും പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെടുക, മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധനഉപകരണങ്ങള്‍ നശിപ്പിക്കുക. രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികളും ബാനറുകളും തകര്‍ക്കുക എന്നീ സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിരുന്നു. ഇക്കാര്യം ഗൗരവത്തിലെടുത്ത് നിയമനടപടികള്‍ സ്വീകരിച്ച് ക്രമസമാധാനം സംരക്ഷിക്കണമെന്ന് നിരന്തരം ആവിശ്യം ഉയര്‍ന്നുവന്നിട്ടും പോലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല.

sameeksha-malabarinews

പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തിന് പിറകില്‍ മുസ്ലീംലീഗ് ആണന്ന് അന്നുതന്നെ സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ സംഭവത്തില്‍ പങ്കില്ലെന്നാണ് മുസ്ലീംലീഗിന്റെ പ്രദേശികനേതൃത്വത്തിന്റെ നിലപാട്.
വളരെ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആയുധം ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച സംഘമാണിതിന് പിന്നിലെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ തീരദേശമേഖലയായ കൂട്ടായി പറവണ്ണ എന്നിടങ്ങളിലും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. തീരദേശത്ത് അശാന്തി പടര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഒരു സംഘം ഇതിന് പിറകിലുണ്ടെന്നാണ് സൂചന.
തുടര്‍ന്നും ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!