ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി: തുടര്‍പരിപാടികള്‍ സംഘടിപ്പിക്കും

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരള സംസ്ഥാന സാക്ഷരതാമിഷനും കേരള നിയമസഭയും സംയുക്തമായി ഭരണഘടനാ സാക്ഷരത-ജനകീയ വിദ്യാഭ്യാസം എന്ന പരിപാടി നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ 26ന് നടക്കും. സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം, ഭരണഘടനാസാക്ഷരതാ പുസ്തകപ്രകാശനം, ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമം പരിശീലനം എന്നിവയും ഉണ്ടായിരിക്കും. ജനുവരി 26ന് സംസ്ഥാനതല ഭരണഘടനാ സംരക്ഷണ സംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
സ്‌കൂള്‍ കോളേജ്തലങ്ങളില്‍ ആയിരം ഭരണഘടനാ ക്ലാസുകള്‍ സംഘടിപ്പിക്കും. സെന്റര്‍ ഫോര്‍ പാര്‍ലമെന്ററീ സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ കോളേജ് തലത്തില്‍ പരിപാടി നടത്തുക. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുമായി ബന്ധപ്പെട്ട് നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടത്തും. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Related Articles