Section

malabari-logo-mobile

റിയാദിലെ പരപ്പനങ്ങാടി സൗഹൃദസംഘം വാർഷിക സംഗമം നടത്തി

HIGHLIGHTS : റിയാദ്: റിയാദിലെ പരപ്പനങ്ങാടി കാരുടെ സൗഹൃദ സംഘമായ പാസ് റിയാദ് തങ്ങളുടെ മൂന്നാം വാർഷിക സംഗമം ജീ മാര്‍ട്ട് സ്നേഹതീരം 2018 എന്നപേരിൽ  നടത്തി. സംഗമം ജ...

റിയാദ്: റിയാദിലെ പരപ്പനങ്ങാടി കാരുടെ സൗഹൃദ സംഘമായ പാസ് റിയാദ് തങ്ങളുടെ മൂന്നാം വാർഷിക സംഗമം ജീ മാര്‍ട്ട്
സ്നേഹതീരം 2018 എന്നപേരിൽ  നടത്തി. സംഗമം ജിമിക്കി കമ്മൽ കോമഡി ഉത്സവം ഫെയിം ഹാഷിം ഹുസൈൻ ഉദ്ഘാടനം ചെയ്തു. റിയാദ് എക്സിറ്റ് 18 അല്‍ ഇസ്തി റാഹയില്‍ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.

ചടങ്ങിൽ അഷ്കർ ജി-മാർട്ട് ,അഷ്റഫ് തങ്ങൾ ,സിപി മുസ്തഫ, സുൽഫീക്കർ, അബ്ദു പഞ്ചാര ,നിസാർ ചിറമംഗലം, സജാദ് ഊര്‍പ്പായി
,കുഞ്ഞാലിക്കുട്ടി ഇ പി, നൗഫൽ പുളിക്കലകത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഹാഷിം അബ്ബാസ് ,സത്താർ മാവൂർ ,മുനീർ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
മരണപ്പെട്ട പ്രവാസി പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി അഷ്റഫ് കൈതക്കലിന്റെ കുടുംബത്തിന്‌ കുടുംബത്തിന് സംഘടനയുടെ ഭവനനിർമാണ പദ്ധതി സ്വപ്നസൗധം പ്രഖ്യാപനം സി.പി സക്കറിയ നിർവഹിച്ചു.

sameeksha-malabarinews

സംഗമത്തിൻറെ ഭാഗമായി നടന്ന കായികമത്സരങ്ങൾ അർഷദ് മോയൻ ,സയ്യിദ് ഹർഷദ് തങ്ങൾ, നൗഫൽ ചാപ്പപടി തുടങ്ങിയവർ നിയന്ത്രിച്ചു.സമീർ പരപ്പനങ്ങാടി അധ്യക്ഷം വഹിച്ച ചടങ്ങിൽ റഷീദ് വാക്കണ്ടൻ സ്വാഗതവും സജിത്ത് ചെട്ടിപ്പടി നന്ദിയും രേഖപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!