തിരുവനന്തപുരം:നിലക്കലിൽ ക്രമസമാധാന ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രക്ക് പൂർണപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല ദർശനത്തിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറി എന്ന ആക്ഷേപത്തെ തള്ളിയാണ് പിണറായി രംഗത്തെത്തിയത്.
പോലീസിൻറെ ഭാഗത്ത് അപാകതയില്ലെന്നും എസ്പി കേന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രിയെന്ന നിലയിൽ ആദരവ് നൽകിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു .
ശബരിമലയിലെ പോലീസ് ഇടപെടൽ ശരിയായ ദിശയിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




