പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്;യുഡിഎഫിന് വന്‍ വിജയം

പരപ്പനങ്ങാടി:സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍അസീസ്‌ കൂളത്ത്, സി.പി.അബ്ദുറഹിമാന്‍, കുഞ്ഞി മരക്കാര്‍പാട്ടശ്ശേരി വാക്കണ്ടത്തില്‍, ജാഫര്‍ കിഴക്കിനിയകത്ത്, മുരളീധരന്‍ കിഴക്കെ പുരക്കല്‍, മുഹമ്മദലി പള്ളിച്ചിന്‍റെ പുരക്കല്‍, യൂനുസ് അരയന്‍റെ പുരക്കല്‍, സൈതലവി രായീങ്കാനകത്ത്,കുട്ടിക്കമ്മു അച്ചമ്പാട്ട്,ഫാത്തിമ ബീവി ചരപറമ്പില്‍,ഫൌസിയ,ഷീജ പീടിയേക്കല്‍ എന്നിവരാണ് വിജയിച്ചത്.എം.കെ.വിജയന്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പതി മൂന്നംഗ ഭരണ സമിതിയിലേക്ക് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ അഞ്ചു സീറ്റില്‍ മാത്രമാണ് മത്സരിച്ചത്

Share news
error: Content is protected !!
Scroll to Top