ലൈംഗിക അപവാദക്കേസില്‍ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട:ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗീക അപവാദക്കേസില്‍ നാല് വൈദീകര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വൈദികര്‍ക്കെതിരെ ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ ജോര്‍ജ്ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

യുവതി ഭര്‍ത്താവിനൊപ്പം നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു നല്‍കിയ പരാതിക്കൊപ്പമാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെയാണ് യുവതി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഈ വൈദികര്‍ക്ക് നിലവിലുള്ള ചുമതലകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top