Section

malabari-logo-mobile

മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവിനെ ക്യാമ്പസ് ഫ്രണ്ടുകാര്‍ കുത്തിക്കൊന്നു

HIGHLIGHTS : കൊച്ചി: മഹരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ് എഫ് ഐ നേതാവ് അഭിമന്യു(20)വിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേ...

കൊച്ചി: മഹരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ് എഫ് ഐ നേതാവ് അഭിമന്യു(20)വിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ തിങ്കളാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. മറ്റ് രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അര്‍ജുന്‍, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുനിന്റെ നില ഗുരുതരമാണ്.

പുലര്‍ച്ചയോടെ ഹോസ്റ്റലില്‍ ഇരച്ചുകയറിയാണ് സംഘം ആക്രമണം നടത്തിയത്. നേരത്തെ കോളേജല്‍ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ച് കയറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അക്രമം. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിമന്യു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഇടുക്കി വട്ടവട പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് അഭിമന്യു. കര്‍ഷകരായ അച്ഛന്‍ മനോഹരന്റെയും അമ്മ ഭൂപതിയുടെയും പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചത്. വിദ്യഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ നിന്ന് ഏറെ കഷ്ടതകള്‍ സഹിച്ചാണ് അഭിമന്യു കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായി മഹാരാജാസ് കോളേജിലെത്തിയത്.

എപ്പോഴും ചരിക്കുന്ന മുഖവുമായി എല്ലായിടത്തും നിറഞ്ഞ് നിന്നിരുന്ന പ്രിയ സഖാവിന്റെ വേര്‍പാടിന്റെ ഞെട്ടിലില്‍ നിന്ന് നാട്ടുകാരും സഹപാഠികളും ഇതുവരെ മുക്തമായിട്ടില്ല.

കേരള-തിമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് അഭിമന്യു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!