പരപ്പനങ്ങാടിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച്‌ മുന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പനകാവിനടുത്ത്‌ ബസ്സും കാറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌. കാര്‍ യാത്രക്കാരായ പത്തനംതിട്ട റാന്നി സ്വദേശി എബിന്‍ കെ ജോസ്‌(32). കോട്ടയം സ്വദേശി സൈറസ്‌, ബസ്‌ യാത്രക്കാരിയായ താനുര്‍ കുട്ടസ്സന്റ്രെ പുരക്കല്‍ സെമീറ(30) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ പരപ്പനങ്ങാടിയിലുള്ള സഹകരണാശുപത്രിയില്‍ പ്രവേശിപ്പി്‌ച്ചിരിക്കുകയാണ്‌.

1
ഇന്ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയാണ്‌ അപകടം നടന്നത്‌. പരപ്പനങ്ങാടിയില്‍ നിന്ന്‌ കോഴിക്കോട്ടെക്ക്‌ പോകുകയായിരുന്ന ഗോള്‍ഡന്‍ ബസ്സും കോഴിക്കോട്ടു നിന്ന്‌ കോട്ടയത്തേക്ക്‌ രപാകുകയായിരുന്ന കാറുമാണ്‌ കൂട്ടിയിടിച്ചത്‌.2

Share news
error: Content is protected !!
Scroll to Top