വള്ളിക്കുന്ന്‌ റെയില്‍വേ അണ്ടര്‍ബ്രിഡ്‌ജ്‌ നിര്‍മ്മാണം ജുണിന്‌ മുമ്പേ പൂര്‍ത്തിയാക്കും

 വള്ളിക്കുന്ന്‌ റെയില്‍വേസ്റ്റേഷന്‌ സമീപത്ത്‌ സ്ഥാപിക്കുന്ന റെയില്‍വേ അണ്ടര്‍ബ്രിഡ്‌ജിന്റെ നിര്‍മ്മാണപ്രവര്‍ത്തനം കാലവര്‍ഷം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ പൂര്‍ത്തിയാക്കുമെന്ന്‌ പാലക്കാട്‌ റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയര്‍ അജീസുദ്ധീന്‍. അണ്ടര്‍ ബ്രിഡ്‌ജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ വള്ളിക്കുന്നിലെത്തയപ്പോഴാണ്‌ അദ്ദേഹം മാധ്യങ്ങളോട്‌ ഇക്കാര്യം പറഞ്ഞത്‌

വള്ളിക്കുന്ന്‌ പഞ്ചായത്തിലെ കൊടക്കാട്‌ അരിയല്ലൂര്‍ ഭാഗങ്ങളെ യോജിപ്പിക്കുന്നതാണ്‌ ഈ അടിപ്പാലം. ഇതിന്റെ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ കോണ്‍ക്രീറ്റ്‌ ബോക്‌സുകള്‍ മെയ്‌ ആദ്യവാരത്തില്‍ തന്നെ സ്ഥാപിക്കും ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ ഭാഗികമായി നിര്‍ത്തുകയോ സമയക്രമീകരണം നടത്തുകയോ വേണ്ടിവരും.

കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന്‌ ഇതിനായി 1.93 കോടി രൂപയാണ്‌ ചിലവഴിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top