പരപ്പനങ്ങാടി: ബിജെപി സംഘടിപ്പിച്ച ചിതാഭസ്മ നിമജ്ജന യാത്രയുടെ പരപ്പനങ്ങാടിയിലെ സ്വീകരണ വേദിക്ക് പരിപാടിക്ക് ശേഷം രത്രിയില്‍ തീ കൊളുത്താന്‍ ശ്രമം. അര്‍ദ്ധരാത്രി തീ പടരുന്നതുകണ്ട പരിസരവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.
റെയില്‍വേ സ്‌റ്റേഷന് പിറക്‌വശത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കളായ എ.ടി രമേശ്, ശോഭാ സുരന്ദ്രന്‍ എന്നിവര്‍ പരിപടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തിനെതിരെ ബിജെപി വിളിച്ചു ചേര്‍ത്ത വര്‍ത്താസമ്മേളനത്തില്‍ തീപിടുത്തത്തിന് പിന്നില്‍ സിപിഎം ആണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


