പരപ്പനങ്ങാടിയില്‍ മിന്നലേറ്റ്‌ രണ്ട്‌ തെങ്ങുകള്‍ കത്തി

images (1)പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ആവിയില്‍ കടപ്പുറം ഭാഗത്ത്‌ മിന്നലേറ്റ്‌ ഉണ്ണാച്ചന്‍ ഹംസക്കോയയുടെ വീടിന്റെ മെയിന്‍സ്വിച്ച ബോര്‍ഡും കേബിള്‍കണക്ഷന്‍ വയറും കത്തി നശിച്ചു. തൊട്ടടുത്ത പുരയിടത്തിലെ രണ്ട്‌ തെങ്ങുകള്‍ കത്തി. ചേക്കാമിന്റെ പുരക്കല്‍ യൂസഫിന്റെ പുരിയിടത്തിലെ തെങ്ങുകളാണ്‌ കത്തിയത്‌.
കത്തിക്കൊണ്ടിരുന്ന തെങ്ങുകളിലെ തീ കനത്ത മഴയാല്‍ അണഞ്ഞിതിനാല്‍ വലിയ തീപിടുത്തം ഒഴിവായി. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ തിരൂര്‍ ഫയര്‍ഫോഴസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള യുണിറ്റ്‌ സ്ഥലത്തെത്തിയെങ്ങിലും തീ അതിന്‌ മുന്‍പേ അണഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top