Section

malabari-logo-mobile

അവാര്‍ഡ് ദാനവും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിജയികളായ വിദ്യാര്‍...

പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ പി കെ അബ്ദുറബ്ബ് അവാര്‍ഡുകള്‍ വിവതരണം ചെയ്തു. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം താനൂര്‍ സിഐ അലവിയും പരപ്പനങ്ങാടി എസ്‌ഐ ഷമീര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് ജീവിതശൈലി ക്ലിന്ക്ക് ആന്‍്‌റ് ചാരിറ്റി ഒ.പിയുടെ ഉദ്ഘടനവും നടത്തി. ഡോ. മുഹമ്മദ് യാസിര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

sameeksha-malabarinews

ഡിഡി ഗ്രൂപ്പ് പാലത്തിങ്ങലും ആശ്വാസ് ചാരിറ്റബിള്‍ ട്രെസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഡിഡി ഗ്രൂപ്പ് കണ്‍വീനര്‍ കെ ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുബാഷീര്‍, പി സി കുട്ടി, വി പി മൊയ്തീന്‍, തേനത്ത് സൈദ് മുഹമ്മദ്, സലീഷ് ബാബു, മുജീബ് റഹ്മാന്‍, മജീദ് എം, അജാസ്, എ വി ഹസ്സന്‍ കോയ, ശംസു, മഹ്‌സൂം തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!