മലപ്പുറം തിയേറ്ററില്‍ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമത്തില്‍ പോലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ വെച്ച് പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗീകാതിക്രമത്തില്‍ പോലീസ് കേസെടുത്തു. ചങ്ങരംകുളം പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രില്‍ 18 ാം തിയതിയാണ് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.

തിയേറ്റര്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന് കൈമാറിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ ഏപ്രില്‍ 26 ാം തിയതി ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയതാണ്. എന്നിട്ടും കേസില്‍ അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പോലീസ് തയ്യാറായില്ല.

മാതൃഭൂമി ന്യൂസ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടതോടയൊണ് ചങ്ങരംകുളം പോലീസ് സംഭവത്തില്‍ കേസെടുത്ത്.

അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയുടെ കൂടെ സിനിമ തിയേറ്ററില്‍ ഇരിക്കുന്ന പത്ത് വയസ് തോന്നിക്കുന്ന കുഞ്ഞിനെയാണ് പീഡിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് കൈകള്‍ കൊണ്ട് ഇയാള്‍ കുട്ടിയുടേയും സ്ത്രീയുടെയും അവയവങ്ങളിലൂടെ കൈകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. അതെസമയം പ്രതി ആരെന്ന് വ്യക്തമായിട്ടില്ല.

കെഎല്‍ 46 ജി 240 എന്ന നമ്പറിലുള്ള ഒരു ബെന്‍സ് കാറിലാണ് ഇവര്‍ തിയേറ്ററില്‍ വന്നിറങ്ങിയത്.

ഫോട്ടോ കടപ്പാട് മാതൃഭൂമി

Related Articles